ദൈവത്തിന്റെ വചനത്തിൽ പ്രചോദനം കണ്ടെത്തുക
ഗ്രന്ഥകര്‍ത്താവ് എഴുത്തുകാരൻ അപ്പോസ്തലനായ യോഹന്നാൻ ആണ്. “മൂപ്പൻ” എന്നു എഴുത്തുകാരൻ തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഈ ലേഖനം യോഹന്നാൻ അപ്പോസ്തലൻ എഴുതിയ മൂന്നു ലേഖനങ്ങളിൽ രണ്ടാമത്തേതാണ്. ദുരുപദേഷ്ടാക്കന്മാർ സഭകൾതോറും സഞ്ചരിച്ചു ക്രൈസ്തവരുടെ ആതിഥ്യമര്യാദ ചൂഷണം ചെയ്തു അവരുടെ വീടുകളില്‍ കയറി ജനത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനെതിരെ താന്‍ മുന്നറിയിപ്പ് നല്കുന്നു. എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും ഏകദേശം എ. ഡി. 85-95. എഫെസൊസിൽ വച്ചായിരിക്കാം ഇത് എഴുതിയത്. സ്വീകര്‍ത്താക്കൾ ഈ ലേഖനം ഒരു സഭയിലെ മാന്യ വനിതയ്ക്കും അവരുടെ മക്കൾക്കും അഭിസംബോധന ചെയ്തു എഴുതിതിയിരിക്കുന്നു. ഉദ്ദേശ്യം യോഹന്നാന്‍ തന്‍റെ രണ്ടാം ലേഖനം എഴുതിയത് ഒരു മാന്യ വനിതയെയും അവരുടെ മക്കളെയും അഭിനന്ദിക്കാനും ദൈവസ്നേഹത്തിലും പ്രമാണത്തിലും സ്വയം സൂക്ഷിക്കുവാൻ അവരെ പ്രബോധിപ്പിക്കുന്നതിനും വേണ്ടിയാണ്. ദുരൂപദേശത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുക, വൈകാതെ ഉള്ള തന്‍റെ സന്ദർശനത്തെക്കുറിച്ച് അറിയിക്കുക എന്നീ ലക്ഷ്യങ്ങളും ഈ ലേഖനത്തിനുണ്ട്. യോഹന്നാൻ അവരെ സഹോദരി എന്നാണ് വിളിക്കുന്നത്. പ്രമേയം വിശ്വാസികളുടെ വിവേചനബുദ്ധി സംക്ഷേപം 1. അഭിവാദനം — 1:1-3 2. സ്നേഹത്തിൽ സത്യം സംസാരിക്കുക. — 1:4-11 3. സമാപന വന്ദനം — 1:12, 13
— 2 യോഹ.